Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Economic Sphere

Thrissur

സാ​മ്പ​ത്തി​ക​രം​ഗ​ത്ത് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​സ​മ​ത്വം: തോ​മ​സ് ഐ​സ​ക്

പെ​രി​ഞ്ഞ​നം: സ്വ​ന്തം ഭാ​വി നി​ർ​ണ​യി​ക്കാ​ൻ ശേ​ഷി​യു​ള്ള പ്രാ​ദേ​ശി​ക സ​മൂ​ഹ​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​രി​ക​യെ​ന്ന​ത് സ​മ​കാ​ലി​ക രാ​ഷ്ട്രീ​യ ക​ട​മ​യാ​ണെ​ന്ന് മു​ൻ മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു.

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​നും പൊ​തു പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന ഒ.​എ​സ്. സ​ത്യ​ൻ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ന​ത്തെ ലോ​ക സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു പ്ര​ദേ​ശ​ത്തി​നും ഒ​റ്റ​പ്പെ​ട്ട് നി​ൽ​ക്കാ​നാ​കി​ല്ല. ലോ​ക​ത്താ​കെ​യു​ള്ള ച​ല​ന​ങ്ങ​ൾ പ്ര​ദേ​ശി​ക സ​മൂ​ഹ​ങ്ങ​ളെ ബാ​ധി​ക്കു​ന്നു. സാ​മ്പ​ത്തി​ക​രം​ഗ​ത്ത് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​സ​മ​ത്വ​ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് നാം ​ക​ട​ന്നു​പോ​കു​ന്ന​ത്. കാ​ലാ​വ​സ്ഥാ മാ​റ്റം ന​മ്മു​ടെ ജീ​വി​ത​സാ​ഹ​ച​ര്യ​ത്തെ ദു​ഷ്‌​ക​ര​മാ​ക്കി തീ​ർ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പെ​രി​ഞ്ഞ​നം

ഗ​വ. യു​പി സ്കൂ​ളി​ൽ ന​ട​ത്തി​യ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം കെ.​കെ. വ​ത്സ​രാ​ജ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്തു. അ​നു​സ്മ​ര​ണ സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ ഡോ.​എ​ൻ.​ആ​ർ. ഹ​ർ​ഷ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ടി.​കെ. മീ​രാ​ഭാ​യ്, ഒ.​എ​സ്. സ​ത്യ​നെ അ​നു​സ്മ​രി​ച്ചു.

മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. ര​മേ​ഷ് ബാ​ബു മി​ക​ച്ച ശു​ചി​ത്വ ഹ​രി​ത വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കു​ള്ള പു​ര​സ്‌​കാ​ര​ങ്ങ​ളും പെ​രി​ഞ്ഞ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. രാ​ജു കു​ട്ടി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം​ചെ​യ്തു. കെ.​എ​സ്. ദി​ലീ​പ്, പി. ​രാ​ധാ​കൃ​ഷ്ണ​ൻ, ജി.​സി. ര​ഘു​നാ​ഥ്, ക​ൺ​വീ​ന​ർ പി.​ബി. സ​ജീ​വ്, ടി.​എ​സ്. സ​ജീ​വ​ൻ, എം.​ഡി.​ദി​ന​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up